Thursday, April 28, 2011

ചെമ്മീന്‍ ഗ്രേവി

 ചേരുവകള്‍:
  • ചെമ്മീന്‍ പൂവ് കളയാതെ  കഴുകിയത് -കാല്‍ കിലോ
  • ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -ഒരു വലിയ സ്പൂണ്‍ 
  • സവാള കൊത്തിയരിഞ്ഞത്‌ -രണ്ടെണ്ണം
  • തക്കാളി -ഒന്ന്
  • പച്ചമുളക് ചതച്ചത് -രണ്ട്
  • പെപ്പെര്‍ പൊടി -കാല്‍ ടീ സ്പൂണ്‍ 
  • ഗരം മസാല -രണ്ട് ടീ സ്പൂണ്‍
  • മുളക് പൊടി -കാല്‍ ടീ സ്പൂണ്‍
  • ടോമാടോ സോസ്-മൂന്ന് സ്പൂണ്‍
  • സോയ സോസ് -ഒരു സ്പൂണ്‍
  • സാള്‍ട്ട് -ആവശ്യത്തിന്
  • കറിവേപ്പില -രണ്ട് തണ്ട് 
  • മല്ലിയില -അഞ്ചു തണ്ട്
  • പുതിന -രണ്ട് തണ്ട് 
തയ്യാറാക്കുന്ന വിധം:
      
     ചെമ്മീന്‍ പെപ്പെര്‍,ഗാര്‍ലിക് പേസ്റ്റ് ,മുളക് പൊടി ,സാള്‍ട്ട് ഇവ തേച്ചു പത്തു മിനിട്ട് വെക്കുക.ഒരു ചട്ടിയില്‍ ഈ മസാല പുരട്ടിയ ചെമ്മീന്‍ എട്ടു കാല്‍ കപ്പു വെള്ളവുമൊഴിച്ചു പത്തു മിനിട്ട് വേവിക്കണം.തീ ഓഫ്‌ ചെയ്ത ശേഷം ഇതില്‍ നിന്നും ചെമ്മീന്‍ കോരിയെടുക്കണം.ബാക്കി അതിലുണ്ടാവുന്ന വെള്ളം കളയരുത്.
    ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴികുക.ചൂടായഎണ്ണയിലേക്ക് ചെമ്മീന്‍ ഇട്ടു   കരിയാതെ പൊരിചെടുക്കണം.ശേഷം ഇതില്‍ നിന്നും കോരിയെടുത്തു മാറ്റിവെക്കണം.
     
     ഈ ചട്ടിയിലേക്ക് വീണ്ടും എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റുക.സവാള വാടിക്കഴിയുമ്പോള്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വീണ്ടും വഴറ്റുക.ടോമാടോ ചെറിയ ചെറിയ പീസുകളാകി ഇട്ടു വീണ്ടും വഴറ്റുക.ഇതിലേക്ക് പൊരിച്ചു വെച്ച ചെമ്മീന്‍ ഇട്ടു നന്നായി ഇളക്കുക.പച്ചമുളക് ചതച്ചത്,ഗരം മസാല ഇവ ചേര്‍ത്ത് അഞ്ചു മിനിട്ട് വഴറ്റുക.അടിയില്‍ പിടിക്കാതെ നോക്കണം.ഇതിലേക്ക് ടോമാടോ സോസ് ,മല്ലിയില ,കറിവേപ്പില,പുതിന,സോയ സോസ് ഇവ ചേര്‍ത്ത് ചെമ്മീന്‍ വേവിച്ച വെള്ളവും ചേര്‍ത്ത് പത്തു  മിനിട്ട്  അടച്ചു വേവിക്കുക,ഇടക്ക് തുറന്നു ഇളക്കാന്‍ മറക്കരുത് .അടുപ്പില്‍ നിന്നും വാങ്ങി വെച്ച് മല്ലിയിലയിട്ടു ഉപയോഗിക്കാം.

1 comment:

  1. This blog is really very helpful to study the cooking to those who have no idea about cooking...thanks and keep it up....

    ReplyDelete