Thursday, December 16, 2010

റാഗി സേമിയ പുട്ട്

Read this in ENGLISH:



ചേരുവകള്‍

  • റാഗി സേമിയ -കാല്‍ കിലോ 
  • തേങ്ങ ചിരകിയത് -പുട്ടിന് ആവശ്യമായത് 
  • ഉപ്പ് -പാകത്തിന്       
തയ്യാറാക്കുന്ന വിധം
       അര ലിറ്റര്‍ പച്ചവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കലക്കുക [പുട്ടിന് ആവശ്യമായ ഉപ്പ് ഈ വെള്ളത്തില്‍ ഇടണം ].ഇതിലേക്ക് റാഗി സേമിയ ഇട്ടു ഒരു  മിനിട്ട് വെക്കുക.ശേഷം ഒരു അരിപ്പയിലിട്ടു വെള്ളം വാര്‍ത്തി കളയുക.ഇത് തേങ്ങയും ചേര്‍ത്ത് പുട്ട് കുറ്റിയില്‍ ഇട്ടു ആവി വരുന്നത് വരെ വേവിക്കണം.ചൂടോടെ ഉപയോഗിക്കാം.


Read this in ENGLISH:
Ragi-Samiya-Puttu

മീന്‍ കുറുമ

ചേരുവകള്‍

  • മീന്‍ [ആവോലി ,അയല ,നെയ്മീന്‍ ,നല്ല ഇറച്ചിയുള്ള ഏതു തരം മീനും ആവാം ]-അര കിലോ 
  • വലിയ ഉള്ളി -ഒന്ന് കൊത്തിയരിഞ്ഞത്‌ 
  • ചുവന്ന ഉള്ളി -ഇരുപത്
  • വെളുത്തുള്ളി -ഒരു അല്ലി 
  • ഇഞ്ചി -ഒരു ചെറിയ കഷ്ണം
  • പച്ച മുളക് -ആറെണ്ണം  
  • തക്കാളി -രണ്ട്  വലുത് 
  • കറിവേപ്പില -രണ്ട് തണ്ട്
  • തേങ്ങ അരച്ചത്‌ -ഒരു കപ്പ്‌ 
  • അണ്ടിപ്പരിപ്പ് -ആറെണ്ണം[തേങ്ങയുടെ കൂടെ അരക്കാന്‍]
  • മല്ലിപ്പൊടി -മൂന്ന് ടീ സ്പൂണ്‍
  • കുരുമുളകുപൊടി -അര ടീ സ്പൂണ്‍ 
  • ഫിഷ്‌ മസാല-ഒരു ടീ സ്പൂണ്‍
  • വെളിച്ചെണ്ണ -ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം :
 ചുവന്നുള്ളി,വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ മിക്സിയില്‍ ഇട്ടു ചതച്ചു വെക്കുക.ചൂടായ ചീനച്ചട്ടിയിലേക്ക്‌ [മണ്‍ ചട്ടിയുണ്ടെങ്ങില്‍ അതാണ് നല്ലത് ]വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ഇട്ടു വഴറ്റുക.ശേഷം ഇതിലേക്ക് കൊത്തിയരിഞ്ഞ വലിയ ഉള്ളി ചേര്‍ത്ത് വഴറ്റുക.ഉള്ളി വഴന്ന ശേഷം മിക്സിയില്‍ ചതച്ച മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക.പച്ച മണം മാറിയശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക.എല്ലാം കൂടി നന്നായി വീണ്ടും വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടി,ഫിഷ്മസാല,കുരുമുളകുപൊടി ഇവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ശേഷം ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് അടച്ചു വെച്ച് വേവിക്കുക.മീന്‍ വെന്തു തുടങ്ങുമ്പോള്‍ ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് അരച്ച തേങ്ങ പേസ്റ്റ് ചേര്‍ക്കുക.മൂന്നോ നാലോ മിനിട്ട് കഴിയുമ്പോള്‍ തീ ഓഫ്‌ ചെയ്തു കറിവേപ്പില ചേര്‍ത്ത് വാങ്ങി വെക്കുക.

Tuesday, December 7, 2010

കുല്‍ഫി




ചേരുവകള്‍:

  • പാല്‍ -അര ലിറ്റര്‍ 
  • പാല്‍പൊടി കട്ടയില്ലാതെ കലക്കിയത്  -കാല്‍ കപ്പ്‌ 
  • തേങ്ങാപാല്‍ -അരകപ്പ്
  • കോണ്‍ഫ്ലോര്‍ -രണ്ട് ടീ സ്പൂണ്‍ 
  • ബ്രെഡ്‌ അരികു കളഞ്ഞത് -രണ്ടെണ്ണം 
  • ഏലക്ക -മൂന്ന്‌ എണ്ണം 
  • അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത്-രണ്ട് ടേബിള്‍ സ്പൂണ്‍ 
  • ബദാം ചെറുതായി അരിഞ്ഞത്-രണ്ട് ടേബിള്‍ സ്പൂണ്‍ 
  • പഞ്ചസാര -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:

 പാല്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കട്ടയില്ലാതെ കലക്കിവെച്ച പാല്‍പൊടി ചേര്‍ത്ത് വീണ്ടും ഇളക്കുക. തീ കുറച്ച ശേഷം തേങ്ങാപാല്‍ അതിന്‍റെ പീരയോടുകൂടി ഇതില്‍ ചേര്‍ക്കുക. ഏലക്ക പൊടിച്ചതും ചേര്‍ക്കുക. കാല്‍ കപ്പ്‌ പാലില്‍ കോണ്‍ഫ്ലോര്‍ കലക്കിയതും ബ്രെഡും മിക്സിയില്‍ അടിച്ച ശേഷം ഇതിലേക്ക് ചേര്‍ക്കുക. അണ്ടിപ്പരിപ്പ്, ബദാം ഇവയും ചേര്‍ത്ത് ഇളക്കിയ ശേഷം ഏകദേശം കുറുകിയ പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങിവെക്കുക. അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. ഈ മിശ്രിതം ഐസ്ക്രീം ട്രേയിലോ കപ്പിലോ ഒഴിച്ചു ഫ്രീസെറില്‍ വച്ച് തണുപ്പിക്കുക 

കല്ലുമ്മക്കായ പത്തിരി



ചേരുവകള്‍:

  • കല്ലുമ്മക്കായ പൊടിയായി  അരിഞ്ഞത് -ഇരുപതെണ്ണം 
  • അരിപ്പൊടി -രണ്ട് കപ്പ്‌ 
  • മല്ലിപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍ 
  • മഞ്ഞള്‍ പൊടി -അര ടീ സ്പൂണ്‍ 
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -ഒരു ടേബിള്‍ സ്പൂണ്‍ 
  • ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു ടേബിള്‍ സ്പൂണ്‍ 
  • ഉപ്പ് -പാകത്തിന് 
  • എണ്ണ-വറുക്കാന്‍ ആവശ്യമായത്  
  • കറിവേപ്പില അരിഞ്ഞത് -രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:


ഒരു പാത്രത്തില്‍ മൂന്ന്‌ കപ്പ്‌ വെള്ളം ഉപ്പ് ചേര്‍ത്ത്   തിളക്കാന്‍ വെക്കുക .വെള്ളം വെട്ടിത്തിളക്കുമ്പോള്‍ ഇതിലേക്ക് കല്ലുമ്മക്കായ അരിഞ്ഞത് ചേര്‍ക്കുക .പത്തു മിനിട്ട് കഴിയുമ്പോള്‍ അരിപ്പൊടിയല്ലാത്ത ചേരുവകളെല്ലാം ചേര്‍ത്ത് തിളപ്പിക്കുക .അവസാനമായി അരിപ്പൊടി ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി വെക്കുക . ചപ്പാത്തിക്ക്  കുഴയ്ക്കുന്നതുപോലെ കുഴെച്ചു ചെറിയ (ഏകദേശം ഒരു ലഡ്ഡുവിനെക്കാള്‍ ചെറിയ) 


ഉരുളകളാക്കി 

കയ്യില്‍ വെച്ച് പരത്തി തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക.

[ കല്ലുമ്മക്കായക്ക് പകരം ചെമ്മീനും ഉപയോഗിച്ച് ഈ വിഭവം തയ്യാറാക്കാം ]