Thursday, April 28, 2011

ചെമ്മീന്‍ ഗ്രേവി

 ചേരുവകള്‍:
  • ചെമ്മീന്‍ പൂവ് കളയാതെ  കഴുകിയത് -കാല്‍ കിലോ
  • ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -ഒരു വലിയ സ്പൂണ്‍ 
  • സവാള കൊത്തിയരിഞ്ഞത്‌ -രണ്ടെണ്ണം
  • തക്കാളി -ഒന്ന്
  • പച്ചമുളക് ചതച്ചത് -രണ്ട്
  • പെപ്പെര്‍ പൊടി -കാല്‍ ടീ സ്പൂണ്‍ 
  • ഗരം മസാല -രണ്ട് ടീ സ്പൂണ്‍
  • മുളക് പൊടി -കാല്‍ ടീ സ്പൂണ്‍
  • ടോമാടോ സോസ്-മൂന്ന് സ്പൂണ്‍
  • സോയ സോസ് -ഒരു സ്പൂണ്‍
  • സാള്‍ട്ട് -ആവശ്യത്തിന്
  • കറിവേപ്പില -രണ്ട് തണ്ട് 
  • മല്ലിയില -അഞ്ചു തണ്ട്
  • പുതിന -രണ്ട് തണ്ട് 
തയ്യാറാക്കുന്ന വിധം:
      
     ചെമ്മീന്‍ പെപ്പെര്‍,ഗാര്‍ലിക് പേസ്റ്റ് ,മുളക് പൊടി ,സാള്‍ട്ട് ഇവ തേച്ചു പത്തു മിനിട്ട് വെക്കുക.ഒരു ചട്ടിയില്‍ ഈ മസാല പുരട്ടിയ ചെമ്മീന്‍ എട്ടു കാല്‍ കപ്പു വെള്ളവുമൊഴിച്ചു പത്തു മിനിട്ട് വേവിക്കണം.തീ ഓഫ്‌ ചെയ്ത ശേഷം ഇതില്‍ നിന്നും ചെമ്മീന്‍ കോരിയെടുക്കണം.ബാക്കി അതിലുണ്ടാവുന്ന വെള്ളം കളയരുത്.
    ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴികുക.ചൂടായഎണ്ണയിലേക്ക് ചെമ്മീന്‍ ഇട്ടു   കരിയാതെ പൊരിചെടുക്കണം.ശേഷം ഇതില്‍ നിന്നും കോരിയെടുത്തു മാറ്റിവെക്കണം.
     
     ഈ ചട്ടിയിലേക്ക് വീണ്ടും എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റുക.സവാള വാടിക്കഴിയുമ്പോള്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വീണ്ടും വഴറ്റുക.ടോമാടോ ചെറിയ ചെറിയ പീസുകളാകി ഇട്ടു വീണ്ടും വഴറ്റുക.ഇതിലേക്ക് പൊരിച്ചു വെച്ച ചെമ്മീന്‍ ഇട്ടു നന്നായി ഇളക്കുക.പച്ചമുളക് ചതച്ചത്,ഗരം മസാല ഇവ ചേര്‍ത്ത് അഞ്ചു മിനിട്ട് വഴറ്റുക.അടിയില്‍ പിടിക്കാതെ നോക്കണം.ഇതിലേക്ക് ടോമാടോ സോസ് ,മല്ലിയില ,കറിവേപ്പില,പുതിന,സോയ സോസ് ഇവ ചേര്‍ത്ത് ചെമ്മീന്‍ വേവിച്ച വെള്ളവും ചേര്‍ത്ത് പത്തു  മിനിട്ട്  അടച്ചു വേവിക്കുക,ഇടക്ക് തുറന്നു ഇളക്കാന്‍ മറക്കരുത് .അടുപ്പില്‍ നിന്നും വാങ്ങി വെച്ച് മല്ലിയിലയിട്ടു ഉപയോഗിക്കാം.

Wednesday, February 16, 2011

ശര്‍ക്കര പുളി

ചേരുവകള്‍:
  • കട്ടിയുള്ള പുളി വെള്ളം -അര ലിടര്‍ 
  • ശര്‍ക്കര -അര കിലോ 
  • ഏലക്കായ -ആറ് 
  • പട്ട -നാല്
  • പച്ചമുളക് -ആറ്  
  • ഇഞ്ചി പൊടിയായി അരിഞ്ഞത് -രണ്ട് ടീ സ്പൂണ്‍ 
  • കടുക് -ഒരു ടീ സ്പൂണ്‍ 
  • കറിവേപ്പില -രണ്ട് തണ്ട് 
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ-ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം:
    തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത പുളി നന്നായി പിഴിഞ്ഞ് അതിന്‍റെ ജ്യൂസ്‌ എടുക്കുക.ഇത് അടുപ്പില്‍ വെച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക.കുറുകി വരുമ്പോള്‍ ശര്‍ക്കര ഇട്ടു ഇളക്കുക.ശേഷം ഇതിലേക്ക് പച്ചമുളക് നെടുകെ പിളര്‍ന്നത് , ഏലക്ക,പട്ട എന്നിവ ചതച്ചതും ചേര്‍ക്കുക.തുടരെ ഇളക്കി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക.
     ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേക്ക് ഇഞ്ചി,കറിവേപ്പില ഇട്ടു വഴറ്റി പുളിയിലേക്ക് ഒഴിക്കുക.ചൂടാറിയ ശേഷം ഉപയോഗിക്കാം.

Tuesday, February 15, 2011

ഈത്തപ്പഴം ജ്യൂസ്‌

 ചേരുവകള്‍:
  • ഈത്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തത് -ഒരു പായ്ക്ക് 
  • പാല്‍ ഫ്രിഡ്ജില്‍ വെച്ച് ഐസ് ആക്കിയത് -അര ലിടര്‍ [പാലിന് പകരം പാല്‍പൊടിയും ഉപയോഗിക്കാം]
  • ബിസ്കറ്റ് -നാലെണ്ണം
  • മില്‍ക്മയ്ട്-കാല്‍ കപ്പ്‌
തയ്യാറാക്കുന്ന വിധം:
    ഈത്തപ്പഴം കഴുകി കുരു കളഞ്ഞു ആറ് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.കുതിര്‍ത്ത ഈത്തപ്പഴം പാല്‍,ബിസ്കറ്റ് ഇവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക.ഈ ജൂസിലേക്ക് മില്‍ക്ക്മൈട് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഫ്രിഡ്ജില്‍ വെച്ച് തണുത്ത ശേഷം ഉപയോഗിക്കാം.

ചിക്കന്‍ റോള്‍

ചേരുവകള്‍:
  • മൈദ-കാല്‍ കിലോ 
  • ചിക്കന്‍ വേവിച്ചു പിച്ചിയിട്ടത്-കാല്‍ കിലോ 
  • മുട്ട -രണ്ട് 
  •  കോണ്‍ഫ്ലോര്‍ -അര ടേബിള്‍ സ്പൂണ്‍ 
  • വലിയ ഉള്ളി പൊടിയായി അരിഞ്ഞത്  -മൂന്ന്‌ 
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍ 
  • തക്കാളി ചെറുത്‌-ഒന്ന്
  • കാബേജ് പൊടിയായി അരിഞ്ഞത് -കാല്‍ കപ്പ്‌ 
  • കാപ്സികം പൊടിയായി അരിഞ്ഞത് -കാല്‍ കപ്പ്‌ 
  • കറിവേപ്പില പൊടിയായി അരിഞ്ഞത് -നാല് സ്പൂണ്‍ 
  • മല്ലിയില പൊടിയായി അരിഞ്ഞത് -നാല് സ്പൂണ്‍ 
  • കുരുമുളകുപൊടി -കാല്‍ ടീ സ്പൂണ്‍ 
  • ഗരം മസാല -കാല്‍ ടീ സ്പൂണ്‍ 
  • ബ്രെഡ്‌ പൊടിച്ചത് -പത്തെണ്ണം 
തയ്യാറാക്കുന്ന വിധം:
മുന്നൊരുക്കങ്ങള്‍:
  •  ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.മണം മാറുമ്പോള്‍ സവാള ഇട്ടു വഴറ്റുക.നല്ലവണ്ണം വഴന്ന ശേഷം തക്കാളി പൊടിയായി അരിഞ്ഞത് കാപ്സികം പൊടിയായി അരിഞ്ഞത്,കാബേജ് പൊടിയായി അരിഞ്ഞത്,കറിവേപ്പില പൊടിയായി അരിഞ്ഞത്,മല്ലിയില പൊടിയായി അരിഞ്ഞത് ഇവ ചേര്‍ത്ത് വീണ്ടും വഴറ്റുക.കോണ്‍ഫ്ലോര്‍,കുരുമുളകുപൊടി,ഗരം മസാല,ചിക്കന്‍ പിച്ചിയത്‌ ഇവ ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
  •   ഇതോടൊപ്പം തന്നെ മൈദ ഒരു മുട്ടയുമായി അധികം ലൂസ്‌ ആവാതെ കലക്കുക.ദോശമാവിന്റെ പരുവത്തില്‍ ആയിരിക്കണം.ഒരു കയില്‍ ഉപയോഗിച്ച് മാവു ചെറു ചൂടുള്ള പാനിലേക്ക് കോരിയൊഴിച്ച് കയിലിന്റെ അടി വശം കൊണ്ടു പരത്തുക.ചെറുതായി വെന്ത ശേഷം ദോശ മറിച്ചിട്ട് വാങ്ങുക.
  •  ഒരു മുട്ട അല്പം കോണ്‍ഫ്ലോര്‍ ചേര്‍ത്ത് അടിച്ചു പതപ്പിച്ചു വെക്കുക.ഇതോടൊപ്പം തന്നെ ബ്രെഡ്‌ മിക്സിയില്‍ തരുതരുപ്പായി പൊടിച്ചു വെക്കുക.
  • അല്പം മൈദ ചൂട് വെള്ളത്തില്‍ കലക്കി പേസ്റ്റ് ആക്കി വെക്കുക.
ആദ്യമായി ദോഷയെടുത്തു ചുറ്റിലും മൈദ പേസ്റ്റ് പുരട്ടുക.ഇതില്‍ ചിക്കന്‍ കൂട്ട് നിറച്ചു പായ ചുരുട്ടുന്നതുപോലെ ചുരുട്ടി രണ്ട് വശവും പേസ്റ്റ് കൊണ്ടു വീണ്ടും ഒട്ടിക്കുക.ഇത് മുട്ട  കോണ്‍ഫ്ലോര്‍ മിശ്രിതത്തില്‍ മുക്കി,ബ്രെഡ്‌പൊടിയില്‍ തിരിച്ചും മറിച്ചും മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.എണ്ണ അധികം ഇഷ്ടമില്ലാത്തവര്‍ക്ക്  ഓവനില്‍ വെച്ച് വേവിച്ചെടുത്തു കഴിക്കുകയോ അല്ലെങ്കില്‍ ഫ്രൈ പാനില്‍ ബട്ടര്‍ പുരട്ടി തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുത്തു ഉപയോഗിക്കാം.സോസ് ചേര്‍ത്ത് കഴിക്കാം.






Tuesday, February 1, 2011

കത്തിരിക്ക[വഴുതന] മസാല

ചേരുവകള്‍:

  • വഴുതന ചെറുത്‌ -ആറെണ്ണം 
  • സവാള -ഒന്ന് വലുത് 
  • ഇഞ്ചി അരിഞ്ഞത് -ഒരു ടീ സ്പൂണ്‍ 
  • വെളുത്തുള്ളി -ആറ് അല്ലി 
  • തക്കാളി -ഒന്ന് വലുത് 
  • പച്ചമുളക് -രണ്ട്
  • കറിവേപ്പില -രണ്ട് തണ്ട്
  • നല്ലജീരകം-അര ടീ സ്പൂണ്‍ 
  • കുരുമുളക് മണി -നാലെണ്ണം തരു തരുപ്പായി പൊട്ടിച്ചത് 
  • കടുക്-കാല്‍ ടീ സ്പൂണ്‍ 
  • മല്ലിയില -മൂന്ന്‌ തണ്ട്
  • പുളി പിഴിഞ്ഞത് -രണ്ട് ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി -കാല്‍ ടീ സ്പൂണ്‍ 
  • മുളകുപൊടി -കാല്‍ ടീ സ്പൂണ്‍ 
  • നിലക്കടല വറുത്തു പൊടിച്ചത് -ഒരു ടേബിള്‍ സ്പൂണ്‍ 
  • പരിപ്പ് കടല പൊടിച്ചത് -ഒരു ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:
   വഴുതന മുഴുവനായി മുറിക്കാതെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കീറുക.[ചതുര കഷ്ണങ്ങള്‍ ആക്കി മുറിച്ചും ഈ വിഭവം ഉണ്ടാക്കാം].വെള്ളത്തില്‍ രണ്ട് മൂന്ന്‌ മിനിട്ട് ഇട്ടു വെച്ച ശേഷം വെള്ളം കളയുക.ഈ വഴുതിന എണ്ണയിലിട്ട് നല്ലവണ്ണം വഴറ്റണം.ഇത് കോരി മാറ്റിയ ശേഷം ,സവാള,ഇഞ്ചി,വെളുത്തുള്ളി,തക്കാളി,പച്ചമുളക് ഇവ ഈ  എണ്ണയില്‍ വഴറ്റി മിക്സിയില്‍ ഇട്ടു പേസ്റ്റ് ആക്കുക.
   ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇതിലേക്ക് നല്ലജീരകം,കുരുമുളക് ഇവ ഇട്ടു പൊട്ടിക്കുക.ഇതിലേക്ക് പേസ്റ്റ് ചേര്‍ത്ത് വഴറ്റി,മുളകുപൊടി,മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ശേഷം പുളിപിഴിഞ്ഞതും മല്ലിയിലയും ചേര്‍ക്കുക.പതിനഞ്ചു മിനിട്ട് വേവിച്ച ശേഷം കടലപ്പരിപ്പും നിലക്കടല പൊടിച്ചതും ചേര്‍ത്ത് തീ ഓഫ്‌ ചെയ്യുക.

സ്വീറ്റ് സമോസ

ചേരുവകള്‍:
  • മൈദ-കാല്‍ കിലോ 
  • അവില്‍ കുതിര്‍ത്തത് -അര കപ്പ്‌ 
  • തേങ്ങ ചിരകിയത് -കാല്‍ കപ്പ്‌ 
  • ഏലക്ക പൊടിച്ചത് -അര ടീ സ്പൂണ്‍
  • ശര്‍ക്കര പാനി -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
  ശര്‍ക്കര അല്പം വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് പാനിയാക്കുക.ഇതിലേക്ക് ഒന്നോ രണ്ടോ മിനിട്ട് കുതിര്‍ത്ത അവില്‍,തേങ്ങ,ഏലക്ക ഇവ ചേര്‍ത്ത് മൂന്ന്‌ മിനിട്ട് ഇളക്കി വാങ്ങി വെക്കുക.
മൈദ നേരിയ ചൂട് വെള്ളം ചേര്‍ത്ത് കുഴച്ചു ചപ്പാത്തിക്ക് പരത്തുന്ന പോലെ പരത്തുക.നാല് കഷ്ണങ്ങള്‍ ആയി മുറിച്ചു ,ഓരോ കഷ്ണവും കോനാകകി മടക്കി  ഇതില്‍ അവില്‍ മിശ്രിതം ചേര്‍ത്ത് രണ്ട് അറ്റവും യോജിപ്പിക്കുക.എണ്ണയില്‍ വറുത്തു കോരുക.

മഷ്രൂം മസാല

ചേരുവകള്‍:
  • മഷ്രൂം -പതിനഞ്ചു എണ്ണം 
  • സവാള -ഒന്ന് വലുത് 
  • ഇഞ്ചി അരിഞ്ഞത് -ഒരു ടീ സ്പൂണ്‍ 
  • വെളുത്തുള്ളി -ആറ് അല്ലി 
  • തക്കാളി -ഒന്ന് വലുത് 
  • കറിവേപ്പില -രണ്ട് തണ്ട് 
  • മല്ലിയില -മൂന്ന്‌ തണ്ട് 
  • വലിയജീരകം -അര ടീ സ്പൂണ്‍ 
  • കടുക് -കാല്‍ ടീ സ്പൂണ്‍  
  • കുരുമുളക് പൊടി -ഒരു ടീ സ്പൂണ്‍ 
  • മുളക് പൊടി -ഒരു ടീ സ്പൂണ്‍ 
  • ഗരം മസാല -രണ്ട് ടീ സ്പൂണ്‍ 
  • ഏലക്ക,പട്ട,ഗ്രാമ്പു പൊടിച്ചത് -കാല്‍ ടീ സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം:
   മാഷ്രൂമിന്റെ [കൂണിന്റെ] മുകളിലുള്ള നേര്‍ത്ത പാട കളഞ്ഞ ശേഷം വിനാഗിരിയും ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ മൂന്ന്‌ മിനിട്ട് ഇട്ടു വെക്കുക.വെള്ളം വാര്‍ത്തി കളയുക.അല്പം വെളിച്ചെണ്ണയില്‍ സവാള,ഇഞ്ചി,വെളുത്തുള്ളി,തക്കാളി ഇവ നന്നായി വഴറ്റിയ ശേഷം വലിയജീരകവും ചേര്‍ത്ത്  മിക്സിയില്‍ അടിച്ചു പേസ്റ്റ് ആക്കി വെക്കുക.
   ഒരു ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇതിലേക്ക് വലിയജീരകവും ചേര്‍ക്കുക.ജീരകം പൊട്ടിയ ശേഷം ഇതിലേക്ക് സവാള തക്കാളി പേസ്റ്റ് ചേര്‍ക്കുക.വീണ്ടും വഴറ്റുക.ശേഷം മഷ്രൂം ചേര്‍ത്ത് ഇളക്കുക.ഇതിലേക്ക് മുളകുപൊടി ,കുരുമുളകുപൊടി,ഗരം മസാല,ഏലക്ക പട്ട മിശ്രിതം ഇവ യഥാക്രമം ചേര്‍ത്ത് ഇളക്കി,പാകത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക.ഏകദേശം പതിനഞ്ചു മിനിട്ട് വേവിച്ചു വാങ്ങി വെക്കുക.

Thursday, January 20, 2011

കാരമല്‍ പുഡിംഗ്

ചേരുവകള്‍:

  • പാല്‍-അര ലിറ്റര്‍
  • മുട്ട -രണ്ട്
  • വാനില എസ്സന്‍സ് -കാല്‍ ടീ സ്പൂണ്‍
  • ബിസ്കറ്റ് -മൂന്ന് എണ്ണം
  • പഞ്ചസാര -ആവശ്യത്തിന് 
  • ഐസ് ക്രീം പൌഡര്‍ അല്ലെങ്ങില്‍ കസ്ടാര്ട് പൌഡര്‍-രണ്ട് ടേബിള്‍ സ്പൂണ്‍
  • തേങ്ങ ചിരകിയത് -മൂന്ന്‌ ടീ സ്പൂണ്‍ 
  • ബദാം ചെറുതായി അരിഞ്ഞത് -മൂന്ന്‌ ടീ സ്പൂണ്‍ 
  • നെയ്യ് -കാല്‍ ടീ സ്പൂണ്‍
  • ചെറി അരിഞ്ഞത് -കാല്‍ കപ്പ്‌ 
തയ്യാറാക്കുന്ന വിധം:
    
      പാല്‍  പഞ്ചസാര ഇട്ടു തിളപ്പിക്കുക.ഇതിലേക്ക് കലക്കി വെച്ച ഐസ് ക്രീം പൌഡര്‍ അല്ലെങ്ങില്‍ കസ്ടാര്ട് പൌഡര്‍ ചേര്‍ത്ത് ഇളക്കി രണ്ട് മിനിട്ട് കൂടി വേവിച്ചു വാങ്ങി വെക്കുക.ഇതിലേക്ക് പതപ്പിച്ചു വെച്ച മുട്ട അല്പാല്പമായി ചേര്‍ത്ത് നല്ലവണ്ണം അടിച്ചു യോജിപ്പിക്കുക.ശേഷം വാനില എസ്സന്‍സ്,ബിസ്കറ്റ് പൊടിച്ചത് ചേര്‍ത്ത് വീണ്ടും ഇളക്കുക.
       ഒരു കുഴിഞ്ഞ സ്റ്റീല്‍ പ്ലേറ്റില്‍ ഒരു സ്പൂണ്‍  പഞ്ചസാര എടുത്ത് ഗ്യാസ് സിം ചെയ്തു ചൂടാക്കുക.ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ്‌ ചെയ്യുക.ഇങ്ങനെ കാരമല്‍ ചെയ്ത പഞ്ചസാര പ്ലേറ്റിന്റെ എല്ലാ വശത്തും തേച്ചു പിടിപ്പിക്കുക.ശേഷം ഇതിലേക്ക് പാല്‍, മുട്ട മിശ്രിതം ഒഴിച്ചു ,അതിന്‍റെ മുകളില്‍ അലൂമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ടു കവര്‍ ചെയ്യുക[ആവി ഈ മിശ്രിതത്തിലേക്ക് ഇറങ്ങാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്].കുക്കറില്‍ പാകത്തിന് വെള്ളം വെച്ച് ആവിയില്‍ ഇരുപതു മിനിട്ട് ഈ മിശ്രിതം വേവിക്കുക.ചൂടാറിയ ശേഷം ഫ്രീസറില്‍ വെക്കുക.ഒന്ന് ഉറച്ച ശേഷം ഇത് സെര്‍വിംഗ്  ഡിശിലേക്ക് കീഴ്മേല്‍ മറിച്ചിടുക.ഇതിന്‍റെ മുകളില്‍ നെയ്യില്‍ വറുത്ത തേങ്ങയും ബദാമും വിതറി ഫ്രിട്ജിലേക്ക് മാറ്റുക.വിളമ്പുമ്പോള്‍ ചെറി വെച്ച് അലങ്കരിക്കുക.