Tuesday, February 15, 2011

ചിക്കന്‍ റോള്‍

ചേരുവകള്‍:
  • മൈദ-കാല്‍ കിലോ 
  • ചിക്കന്‍ വേവിച്ചു പിച്ചിയിട്ടത്-കാല്‍ കിലോ 
  • മുട്ട -രണ്ട് 
  •  കോണ്‍ഫ്ലോര്‍ -അര ടേബിള്‍ സ്പൂണ്‍ 
  • വലിയ ഉള്ളി പൊടിയായി അരിഞ്ഞത്  -മൂന്ന്‌ 
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍ 
  • തക്കാളി ചെറുത്‌-ഒന്ന്
  • കാബേജ് പൊടിയായി അരിഞ്ഞത് -കാല്‍ കപ്പ്‌ 
  • കാപ്സികം പൊടിയായി അരിഞ്ഞത് -കാല്‍ കപ്പ്‌ 
  • കറിവേപ്പില പൊടിയായി അരിഞ്ഞത് -നാല് സ്പൂണ്‍ 
  • മല്ലിയില പൊടിയായി അരിഞ്ഞത് -നാല് സ്പൂണ്‍ 
  • കുരുമുളകുപൊടി -കാല്‍ ടീ സ്പൂണ്‍ 
  • ഗരം മസാല -കാല്‍ ടീ സ്പൂണ്‍ 
  • ബ്രെഡ്‌ പൊടിച്ചത് -പത്തെണ്ണം 
തയ്യാറാക്കുന്ന വിധം:
മുന്നൊരുക്കങ്ങള്‍:
  •  ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.മണം മാറുമ്പോള്‍ സവാള ഇട്ടു വഴറ്റുക.നല്ലവണ്ണം വഴന്ന ശേഷം തക്കാളി പൊടിയായി അരിഞ്ഞത് കാപ്സികം പൊടിയായി അരിഞ്ഞത്,കാബേജ് പൊടിയായി അരിഞ്ഞത്,കറിവേപ്പില പൊടിയായി അരിഞ്ഞത്,മല്ലിയില പൊടിയായി അരിഞ്ഞത് ഇവ ചേര്‍ത്ത് വീണ്ടും വഴറ്റുക.കോണ്‍ഫ്ലോര്‍,കുരുമുളകുപൊടി,ഗരം മസാല,ചിക്കന്‍ പിച്ചിയത്‌ ഇവ ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
  •   ഇതോടൊപ്പം തന്നെ മൈദ ഒരു മുട്ടയുമായി അധികം ലൂസ്‌ ആവാതെ കലക്കുക.ദോശമാവിന്റെ പരുവത്തില്‍ ആയിരിക്കണം.ഒരു കയില്‍ ഉപയോഗിച്ച് മാവു ചെറു ചൂടുള്ള പാനിലേക്ക് കോരിയൊഴിച്ച് കയിലിന്റെ അടി വശം കൊണ്ടു പരത്തുക.ചെറുതായി വെന്ത ശേഷം ദോശ മറിച്ചിട്ട് വാങ്ങുക.
  •  ഒരു മുട്ട അല്പം കോണ്‍ഫ്ലോര്‍ ചേര്‍ത്ത് അടിച്ചു പതപ്പിച്ചു വെക്കുക.ഇതോടൊപ്പം തന്നെ ബ്രെഡ്‌ മിക്സിയില്‍ തരുതരുപ്പായി പൊടിച്ചു വെക്കുക.
  • അല്പം മൈദ ചൂട് വെള്ളത്തില്‍ കലക്കി പേസ്റ്റ് ആക്കി വെക്കുക.
ആദ്യമായി ദോഷയെടുത്തു ചുറ്റിലും മൈദ പേസ്റ്റ് പുരട്ടുക.ഇതില്‍ ചിക്കന്‍ കൂട്ട് നിറച്ചു പായ ചുരുട്ടുന്നതുപോലെ ചുരുട്ടി രണ്ട് വശവും പേസ്റ്റ് കൊണ്ടു വീണ്ടും ഒട്ടിക്കുക.ഇത് മുട്ട  കോണ്‍ഫ്ലോര്‍ മിശ്രിതത്തില്‍ മുക്കി,ബ്രെഡ്‌പൊടിയില്‍ തിരിച്ചും മറിച്ചും മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.എണ്ണ അധികം ഇഷ്ടമില്ലാത്തവര്‍ക്ക്  ഓവനില്‍ വെച്ച് വേവിച്ചെടുത്തു കഴിക്കുകയോ അല്ലെങ്കില്‍ ഫ്രൈ പാനില്‍ ബട്ടര്‍ പുരട്ടി തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുത്തു ഉപയോഗിക്കാം.സോസ് ചേര്‍ത്ത് കഴിക്കാം.






2 comments: