ചേരുവകള്‍:
- കട്ടിയുള്ള പുളി വെള്ളം -അര ലിടര്
- ശര്‍ക്കര -അര കിലോ
- ഏലക്കായ -ആറ്
- പട്ട -നാല്
- പച്ചമുളക് -ആറ്
- ഇഞ്ചി പൊടിയായി അരിഞ്ഞത് -രണ്ട് ടീ സ്പൂണ്‍
- കടുക് -ഒരു ടീ സ്പൂണ്‍
- കറിവേപ്പില -രണ്ട് തണ്ട്
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ-ആവശ്യത്തിന്
തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത പുളി നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസ് എടുക്കുക.ഇത് അടുപ്പില്‍ വെച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക.കുറുകി വരുമ്പോള്‍ ശര്‍ക്കര ഇട്ടു ഇളക്കുക.ശേഷം ഇതിലേക്ക് പച്ചമുളക് നെടുകെ പിളര്‍ന്നത് , ഏലക്ക,പട്ട എന്നിവ ചതച്ചതും ചേര്‍ക്കുക.തുടരെ ഇളക്കി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക.
ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേക്ക് ഇഞ്ചി,കറിവേപ്പില ഇട്ടു വഴറ്റി പുളിയിലേക്ക് ഒഴിക്കുക.ചൂടാറിയ ശേഷം ഉപയോഗിക്കാം.