Wednesday, February 16, 2011

ശര്‍ക്കര പുളി

ചേരുവകള്‍:
  • കട്ടിയുള്ള പുളി വെള്ളം -അര ലിടര്‍ 
  • ശര്‍ക്കര -അര കിലോ 
  • ഏലക്കായ -ആറ് 
  • പട്ട -നാല്
  • പച്ചമുളക് -ആറ്  
  • ഇഞ്ചി പൊടിയായി അരിഞ്ഞത് -രണ്ട് ടീ സ്പൂണ്‍ 
  • കടുക് -ഒരു ടീ സ്പൂണ്‍ 
  • കറിവേപ്പില -രണ്ട് തണ്ട് 
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ-ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം:
    തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത പുളി നന്നായി പിഴിഞ്ഞ് അതിന്‍റെ ജ്യൂസ്‌ എടുക്കുക.ഇത് അടുപ്പില്‍ വെച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക.കുറുകി വരുമ്പോള്‍ ശര്‍ക്കര ഇട്ടു ഇളക്കുക.ശേഷം ഇതിലേക്ക് പച്ചമുളക് നെടുകെ പിളര്‍ന്നത് , ഏലക്ക,പട്ട എന്നിവ ചതച്ചതും ചേര്‍ക്കുക.തുടരെ ഇളക്കി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക.
     ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേക്ക് ഇഞ്ചി,കറിവേപ്പില ഇട്ടു വഴറ്റി പുളിയിലേക്ക് ഒഴിക്കുക.ചൂടാറിയ ശേഷം ഉപയോഗിക്കാം.

1 comment: