Tuesday, February 1, 2011

മഷ്രൂം മസാല

ചേരുവകള്‍:
  • മഷ്രൂം -പതിനഞ്ചു എണ്ണം 
  • സവാള -ഒന്ന് വലുത് 
  • ഇഞ്ചി അരിഞ്ഞത് -ഒരു ടീ സ്പൂണ്‍ 
  • വെളുത്തുള്ളി -ആറ് അല്ലി 
  • തക്കാളി -ഒന്ന് വലുത് 
  • കറിവേപ്പില -രണ്ട് തണ്ട് 
  • മല്ലിയില -മൂന്ന്‌ തണ്ട് 
  • വലിയജീരകം -അര ടീ സ്പൂണ്‍ 
  • കടുക് -കാല്‍ ടീ സ്പൂണ്‍  
  • കുരുമുളക് പൊടി -ഒരു ടീ സ്പൂണ്‍ 
  • മുളക് പൊടി -ഒരു ടീ സ്പൂണ്‍ 
  • ഗരം മസാല -രണ്ട് ടീ സ്പൂണ്‍ 
  • ഏലക്ക,പട്ട,ഗ്രാമ്പു പൊടിച്ചത് -കാല്‍ ടീ സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം:
   മാഷ്രൂമിന്റെ [കൂണിന്റെ] മുകളിലുള്ള നേര്‍ത്ത പാട കളഞ്ഞ ശേഷം വിനാഗിരിയും ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ മൂന്ന്‌ മിനിട്ട് ഇട്ടു വെക്കുക.വെള്ളം വാര്‍ത്തി കളയുക.അല്പം വെളിച്ചെണ്ണയില്‍ സവാള,ഇഞ്ചി,വെളുത്തുള്ളി,തക്കാളി ഇവ നന്നായി വഴറ്റിയ ശേഷം വലിയജീരകവും ചേര്‍ത്ത്  മിക്സിയില്‍ അടിച്ചു പേസ്റ്റ് ആക്കി വെക്കുക.
   ഒരു ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇതിലേക്ക് വലിയജീരകവും ചേര്‍ക്കുക.ജീരകം പൊട്ടിയ ശേഷം ഇതിലേക്ക് സവാള തക്കാളി പേസ്റ്റ് ചേര്‍ക്കുക.വീണ്ടും വഴറ്റുക.ശേഷം മഷ്രൂം ചേര്‍ത്ത് ഇളക്കുക.ഇതിലേക്ക് മുളകുപൊടി ,കുരുമുളകുപൊടി,ഗരം മസാല,ഏലക്ക പട്ട മിശ്രിതം ഇവ യഥാക്രമം ചേര്‍ത്ത് ഇളക്കി,പാകത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക.ഏകദേശം പതിനഞ്ചു മിനിട്ട് വേവിച്ചു വാങ്ങി വെക്കുക.

No comments:

Post a Comment