Tuesday, February 1, 2011

കത്തിരിക്ക[വഴുതന] മസാല

ചേരുവകള്‍:

  • വഴുതന ചെറുത്‌ -ആറെണ്ണം 
  • സവാള -ഒന്ന് വലുത് 
  • ഇഞ്ചി അരിഞ്ഞത് -ഒരു ടീ സ്പൂണ്‍ 
  • വെളുത്തുള്ളി -ആറ് അല്ലി 
  • തക്കാളി -ഒന്ന് വലുത് 
  • പച്ചമുളക് -രണ്ട്
  • കറിവേപ്പില -രണ്ട് തണ്ട്
  • നല്ലജീരകം-അര ടീ സ്പൂണ്‍ 
  • കുരുമുളക് മണി -നാലെണ്ണം തരു തരുപ്പായി പൊട്ടിച്ചത് 
  • കടുക്-കാല്‍ ടീ സ്പൂണ്‍ 
  • മല്ലിയില -മൂന്ന്‌ തണ്ട്
  • പുളി പിഴിഞ്ഞത് -രണ്ട് ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി -കാല്‍ ടീ സ്പൂണ്‍ 
  • മുളകുപൊടി -കാല്‍ ടീ സ്പൂണ്‍ 
  • നിലക്കടല വറുത്തു പൊടിച്ചത് -ഒരു ടേബിള്‍ സ്പൂണ്‍ 
  • പരിപ്പ് കടല പൊടിച്ചത് -ഒരു ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:
   വഴുതന മുഴുവനായി മുറിക്കാതെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കീറുക.[ചതുര കഷ്ണങ്ങള്‍ ആക്കി മുറിച്ചും ഈ വിഭവം ഉണ്ടാക്കാം].വെള്ളത്തില്‍ രണ്ട് മൂന്ന്‌ മിനിട്ട് ഇട്ടു വെച്ച ശേഷം വെള്ളം കളയുക.ഈ വഴുതിന എണ്ണയിലിട്ട് നല്ലവണ്ണം വഴറ്റണം.ഇത് കോരി മാറ്റിയ ശേഷം ,സവാള,ഇഞ്ചി,വെളുത്തുള്ളി,തക്കാളി,പച്ചമുളക് ഇവ ഈ  എണ്ണയില്‍ വഴറ്റി മിക്സിയില്‍ ഇട്ടു പേസ്റ്റ് ആക്കുക.
   ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇതിലേക്ക് നല്ലജീരകം,കുരുമുളക് ഇവ ഇട്ടു പൊട്ടിക്കുക.ഇതിലേക്ക് പേസ്റ്റ് ചേര്‍ത്ത് വഴറ്റി,മുളകുപൊടി,മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ശേഷം പുളിപിഴിഞ്ഞതും മല്ലിയിലയും ചേര്‍ക്കുക.പതിനഞ്ചു മിനിട്ട് വേവിച്ച ശേഷം കടലപ്പരിപ്പും നിലക്കടല പൊടിച്ചതും ചേര്‍ത്ത് തീ ഓഫ്‌ ചെയ്യുക.

No comments:

Post a Comment