Tuesday, December 7, 2010

കല്ലുമ്മക്കായ പത്തിരി



ചേരുവകള്‍:

  • കല്ലുമ്മക്കായ പൊടിയായി  അരിഞ്ഞത് -ഇരുപതെണ്ണം 
  • അരിപ്പൊടി -രണ്ട് കപ്പ്‌ 
  • മല്ലിപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍ 
  • മഞ്ഞള്‍ പൊടി -അര ടീ സ്പൂണ്‍ 
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -ഒരു ടേബിള്‍ സ്പൂണ്‍ 
  • ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു ടേബിള്‍ സ്പൂണ്‍ 
  • ഉപ്പ് -പാകത്തിന് 
  • എണ്ണ-വറുക്കാന്‍ ആവശ്യമായത്  
  • കറിവേപ്പില അരിഞ്ഞത് -രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:


ഒരു പാത്രത്തില്‍ മൂന്ന്‌ കപ്പ്‌ വെള്ളം ഉപ്പ് ചേര്‍ത്ത്   തിളക്കാന്‍ വെക്കുക .വെള്ളം വെട്ടിത്തിളക്കുമ്പോള്‍ ഇതിലേക്ക് കല്ലുമ്മക്കായ അരിഞ്ഞത് ചേര്‍ക്കുക .പത്തു മിനിട്ട് കഴിയുമ്പോള്‍ അരിപ്പൊടിയല്ലാത്ത ചേരുവകളെല്ലാം ചേര്‍ത്ത് തിളപ്പിക്കുക .അവസാനമായി അരിപ്പൊടി ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി വെക്കുക . ചപ്പാത്തിക്ക്  കുഴയ്ക്കുന്നതുപോലെ കുഴെച്ചു ചെറിയ (ഏകദേശം ഒരു ലഡ്ഡുവിനെക്കാള്‍ ചെറിയ) 


ഉരുളകളാക്കി 

കയ്യില്‍ വെച്ച് പരത്തി തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക.

[ കല്ലുമ്മക്കായക്ക് പകരം ചെമ്മീനും ഉപയോഗിച്ച് ഈ വിഭവം തയ്യാറാക്കാം ]



No comments:

Post a Comment