Thursday, December 16, 2010

മീന്‍ കുറുമ

ചേരുവകള്‍

  • മീന്‍ [ആവോലി ,അയല ,നെയ്മീന്‍ ,നല്ല ഇറച്ചിയുള്ള ഏതു തരം മീനും ആവാം ]-അര കിലോ 
  • വലിയ ഉള്ളി -ഒന്ന് കൊത്തിയരിഞ്ഞത്‌ 
  • ചുവന്ന ഉള്ളി -ഇരുപത്
  • വെളുത്തുള്ളി -ഒരു അല്ലി 
  • ഇഞ്ചി -ഒരു ചെറിയ കഷ്ണം
  • പച്ച മുളക് -ആറെണ്ണം  
  • തക്കാളി -രണ്ട്  വലുത് 
  • കറിവേപ്പില -രണ്ട് തണ്ട്
  • തേങ്ങ അരച്ചത്‌ -ഒരു കപ്പ്‌ 
  • അണ്ടിപ്പരിപ്പ് -ആറെണ്ണം[തേങ്ങയുടെ കൂടെ അരക്കാന്‍]
  • മല്ലിപ്പൊടി -മൂന്ന് ടീ സ്പൂണ്‍
  • കുരുമുളകുപൊടി -അര ടീ സ്പൂണ്‍ 
  • ഫിഷ്‌ മസാല-ഒരു ടീ സ്പൂണ്‍
  • വെളിച്ചെണ്ണ -ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം :
 ചുവന്നുള്ളി,വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ മിക്സിയില്‍ ഇട്ടു ചതച്ചു വെക്കുക.ചൂടായ ചീനച്ചട്ടിയിലേക്ക്‌ [മണ്‍ ചട്ടിയുണ്ടെങ്ങില്‍ അതാണ് നല്ലത് ]വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ഇട്ടു വഴറ്റുക.ശേഷം ഇതിലേക്ക് കൊത്തിയരിഞ്ഞ വലിയ ഉള്ളി ചേര്‍ത്ത് വഴറ്റുക.ഉള്ളി വഴന്ന ശേഷം മിക്സിയില്‍ ചതച്ച മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക.പച്ച മണം മാറിയശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക.എല്ലാം കൂടി നന്നായി വീണ്ടും വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടി,ഫിഷ്മസാല,കുരുമുളകുപൊടി ഇവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ശേഷം ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് അടച്ചു വെച്ച് വേവിക്കുക.മീന്‍ വെന്തു തുടങ്ങുമ്പോള്‍ ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് അരച്ച തേങ്ങ പേസ്റ്റ് ചേര്‍ക്കുക.മൂന്നോ നാലോ മിനിട്ട് കഴിയുമ്പോള്‍ തീ ഓഫ്‌ ചെയ്തു കറിവേപ്പില ചേര്‍ത്ത് വാങ്ങി വെക്കുക.

No comments:

Post a Comment